തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. കുത്തേറ്റ മംഗലപുരം സ്വദേശി നിസാമുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ നോമ്പുതുറയുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിൽപ്പെട്ടവർ പള്ളിക്ക് സമീപത്തുവെച്ച് ചിലരുമായി തർക്കമുണ്ടായിരുന്നു. അതിന് ശേഷം ഗൂണ്ടാസംഘത്തിൽപ്പെട്ട കൂടുതൽ ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിൻ, അഷ്‌റഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നേരത്തെ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.