കിനാലൂർ പൂളക്കണ്ടിയിൽ കാറിൽ മയക്കുമരുന്നുമായി
ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത സംഘം
മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
ബാലുശ്ശേരി: കാറിൽ മയക്കുമരുന്നുമായെത്തിയ നാലുപേർ പൊലീസ് പിടിയിൽ. വട്ടോളി ബസാർ-കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ മയക്കുമരുന്നുമായി എത്തിയ തുരുത്യാട് ഫുഹാദ് സെനീൻ, പനായി പി.ടി. റാഷിദ്, കോക്കല്ലൂർ മുഹമ്മദ് റാഫി, കോക്കല്ലൂർ വിഷ്ണുപ്രസാദ് എന്നിവരെയാണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ ജംഷിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.