Posted On
date_range Updated On
date_range മൃഗബലിക്കിടെ ആടിന് പകരം യുവാവിന്റെ കഴുത്തറുത്തു; 35കാരന് ദാരുണാന്ത്യം
അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മൃഗബലിക്കിടെ യുവാവിന്റെ കഴുത്തറുത്ത് കൊന്നു. സംക്രാന്തി ആഘോഷങ്ങൾക്കിടെയാണ് സംഭവം.
സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തിൽ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആടിന്റെ തലയറുക്കാൻ എത്തിയിരുന്നു. പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്.
ആഘോഷത്തിനിടെ ആടിന്റെ കഴുത്തിന് പകരം 35കാരനായ സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു ഇയാൾ. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്. പ്രതിയായ ചലപതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
സുരേഷിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതോടെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തുന്നതിന് മുമ്പുതന്നെ സുരേഷ് മരിച്ചു. ചലപതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.