അസ്ഹർ, ഫൈസൽ, ചന്ദ്രപ്രദീപ്
Posted On
date_range Updated On
date_range കോളജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; മൂന്നുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിലെ കോളജുകൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉൾെപ്പടെ മയക്കുമരുന്നുകൾ വിൽക്കുന്ന വിദ്യാർഥികളുൾപ്പെട്ട സംഘം പിടിയിൽ.
കളമശ്ശേരി എച്ച്.എം.ടി തീനാട്ടുകര വീട്ടിൽ അസ്ഹർ (19), എച്ച്.എം.ടി മണക്കാട്ട് വീട്ടിൽ ഫൈസൽ (20), ഇടപ്പള്ളി പാതിരിവേലിപറമ്പിൽ ചന്ദ്രപ്രദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. കലൂർ ഐ.എം.എ ഹാളിനടുത്ത് െമട്രോ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. അനന്ത്ലാലും എറണാകുളം എ.സി.പി നിസാമുദ്ദീെൻറ പ്രത്യേക സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവർക്ക് ബംഗളുരുവിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി ഉടൻ പിടിയിലാവും. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.