മക്കളുടെ മുന്നിൽ വെച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

ന്യൂഡൽഹി: ഡൽഹിയിലെ ജ​ഫ്രാബാദിൽ തിങ്കളാഴ്ച മക്കളുടെ മുന്നിൽ വെച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സാജിദ് യുവതിയെ കൊലപ്പെടുത്തിയത്. 11ഉം ഏഴും വയസുള്ള രണ്ട് പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു ദാരണസംഭവം.

തടയാൻ ശ്രമിച്ച മൂത്ത പെൺകുട്ടിക്ക് പരിക്കേറ്റു. കഴുത്തിനും നെഞ്ചിലും കൈക്കും നിരവധി തവണ കുത്തേറ്റ നിഷയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ജഫ്രാബാദിൽ മൊബൈൽ റിപ്പയർ കട നടത്തുകയാണ് സാജിദ്. കച്ചവടം മോശമായതിനാൽ അടുത്തിടെ കട പൂട്ടിയിരുന്നു.


Tags:    
News Summary - Delhi man stabs wife to death over suspicion of cheating, daughter injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.