ന്യൂഡൽഹി: ഫ്ലാറ്റ് വിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി, മക്കളെ മർദ്ദിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ലക്ഷ്മി നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നീരജിന്റെ ഭാര്യയുടെ പേരിലാണ് ഫ്ലാറ്റ്. അത് വിൽക്കണമെന്ന് പറഞ്ഞ് ഇരുവരും നിരന്തരം കലഹിക്കാറുണ്ടായിരുന്നു.
ഫ്ലാറ്റ് വിൽക്കാൻ നീരജിന് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഇതെകുറിച്ച് തർക്കമുണ്ടായപ്പോൾ, നീരജ് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച എട്ടും 12ഉം വയസുമുള്ള മക്കൾക്കും കുത്തേറ്റു. പിന്നീട് കത്തിയുപയോഗിച്ച് നീരജ് സ്വയം കുത്തി.
ഫ്ലാറ്റിലെ ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ നീരജിന്റെ ഭാര്യ മരിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ വെച്ചാണ് നീരജ് മരിച്ചത്. മക്കൾ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.