ജോലിക്കു പോകാൻ ആഗ്രഹിച്ച മരുമകളെ ഇഷ്ടിക കൊണ്ട് മർദ്ദിച്ച് ഭർതൃപിതാവ്

ന്യൂഡൽഹി: ഭർത്താവിന്റെ അച്ഛന്റെ മർദ്ദനമേറ്റ് ഡൽഹിയിൽ 26കാരിക്ക് ഗുരുതര പരിക്ക്. ജോലിക്കു പോകാൻ ആഗ്രഹിച്ചതിന്റെ പേരിലാണ് കാജലിനെ ഭർതൃപിതാവ് ക്രൂരമായി മർദ്ദിച്ചത്. യുവതിയെ ഇയാൾ ഇഷ്ടിക കൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഭർത്താവ് പ്രവീൺ കുമാറിനെ സഹായിക്കാനാണ് കാജൽ ജോലിക്ക് പോകാമെന്ന് പറഞ്ഞത്. ഇത് കേട്ടപ്പോൾ ഭർതൃപിതാവ് വഴക്കിടുകയായിരുന്നു. ചൊവ്വാഴ്ച ജോലിക്കു വേണ്ടി ഇന്റർവ്യൂവിന് പോകാനിറങ്ങിയപ്പോഴാണ് യുവതിയെ ഇയാൾ മർദ്ദിച്ചത്.

ഡൽഹിയിലെ പ്രേംനഗറിലൂടെ നടക്കവെ യുവതിയുടെ തലയിൽ ഭർതൃപിതാവ് ഇഷ്ടിക കൊണ്ട് മർദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമങ്ങളും ഇയാൾ തടഞ്ഞു. പല തവണ ഭർതൃപിതാവ് ഇഷ്ടിക കൊണ്ട് ഇവരുടെ തലയിൽ ഇടിച്ചു.

കാജലിനെ ഭർത്താവ് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ തലയിൽ 17 സ്റ്റിച്ചുകൾ ഇട്ടു. കാജലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ഭർതൃപിതാവിനെതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Delhi man hits daughter in law with brick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.