ലൈംഗികാതിക്രമം തുടർന്ന അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 14കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ 14 കാരൻ അറസ്റ്റിൽ. നിരവധി തവണയാണ് 28വയസുള്ള അധ്യാപകൻ കുട്ടിയെ ദുരുപയോഗം ചെയ്തത്. കൊലപാതകം നടന്ന് മൂന്നുദിവസത്തിനു ശേഷം വെള്ളിയാഴ്ചയാണ് കുട്ടിയെ അറസ്റ്റ് ​​ചെയ്തത്. ബട്‍ല ഹൗസിലെ രണ്ടാംനിലയിലെ മുറിയിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധനക്ക് എത്തിയ​ത്.

മുറി തുറന്നു കിടക്കുകയായിരുന്നു. മുറിയിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ഉടൻ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. സ്വവർഗാനുരാഗിയായിരുന്ന അധ്യാപകൻ രണ്ടുമാസം മുമ്പാണ് 14കാരനെ കണ്ടുമുട്ടിയത്. അന്നുമുതൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നു അയാൾ. ഇതിന്റെ വിഡിയോ എടുത്ത് സൂക്ഷിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

കൊലപാതകം നടന്ന ദിവസവും അധ്യാപകൻ കുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. മൂർച്ചയേറിയ ആയുധവുമായെത്തിയ കുട്ടി അധ്യാപകന്റെ കഴുത്ത് അറുക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം കുട്ടി ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്തു.

 

Tags:    
News Summary - Delhi Boy murders his tutor who sexually abused him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.