ബിനു
Posted On
date_range Updated On
date_range യുവാവിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
വർക്കല: യുവാവിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. അയിരൂർ കോവൂർ സ്വദേശി കൊച്ചുമോൻ എന്ന ബിനു (24) ആണ് അറസ്റ്റിലായത്. അയിരൂർ കോവൂർ സ്വദേശി സുനിലിനെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്. ആക്രമണത്തിൽ സുനിലിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നു പോകുകയും ചെയ്തു. പ്രതിയുടെ പേരിൽ അയിരൂർ സ്റ്റേഷനിൽ കഞ്ചാവ് വിൽപന ഉൾപ്പെടെ അഞ്ച് കേസുകളുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ എസ്.എച്ച്. ഒയുടെ നേത്രത്വത്തിലുള്ള സംഘമാണ് പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.