Posted On
date_range Updated On
date_range ക്രിപ്റ്റോ കറൻസി: മൂന്നരലക്ഷം തട്ടിയെടുത്തു; മൂന്നുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ക്രിപ്റ്റോ കറൻസി ട്രേഡിങ് നടത്തിയാൽ നാലിരട്ടി വാഗ്ദാനം ചെയ്ത് 33.5 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പടന്നക്കാട് കുറുന്തൂരിലെ ടി.വി. മനോജിനാണ് (38) പണം നഷ്ടപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ ജ്യോതി നന്ദ്കുമാർ, അഭിഷേക്, അഷ്തോഷ് ശർമ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജൂലൈ 21 മുതൽ ആഗസ്റ്റ് 22വരെയുള്ള കാലയളവിലാണ് പണം നിക്ഷേപിച്ചത്. 33,59,775 രൂപയാണ് നിക്ഷേപിച്ചത്. മുതലും ലാഭവും ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.