ബി​ജു 

കോട്ടയിൽ കോവിലകത്ത് വ്യാജമദ്യ ഡിസ്റ്റിലറി കണ്ടെത്തി

പ​റ​വൂ​ർ: എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചേ​ന്ദ​മം​ഗ​ലം കോ​ട്ട​യി​ൽ കോ​വി​ല​ക​ത്ത് വ്യാ​ജ​മ​ദ്യ ഡി​സ്റ്റി​ല​റി ക​ണ്ടെ​ത്തി. വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ കൊ​ടി​യ​ൻ ബി​ജു (52) അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളു​ടെ വീ​ടി​ന് പി​ന്നി​ലെ മു​യ​ൽ ഫാ​മി​ലാ​ണ് വ്യാ​ജ​മ​ദ്യ ഡി​സ്റ്റി​ല​റി ന​ട​ത്തി​യി​രു​ന്ന​ത്.

32 ലി​റ്റ​ർ ചാ​രാ​യം, 420 ലി​റ്റ​ർ വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​കൂ​ടി. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​ർ പ്ര​കാ​രം ലീ​റ്റ​റി​ന് 2,000 രൂ​പ നി​ര​ക്കി​ൽ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ര​ണ്ട് വാ​റ്റ് കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് ബി​ജു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ൻ, അ​സി. ഇ​ൻ​സ്പെ​ക്ട​ർ വി.​എം. ഹാ​രി​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എ​സ്. ഹ​നീ​ഷ്, ഒ.​എ​സ്. ജ​ഗ​ദീ​ഷ് സാ​ബു, എ​ൻ.​എം. മ​ഹേ​ഷ്, രാ​ജി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Counterfeit liquor distillery found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.