വിവാദ പരാമർശം: ഇമാമിനെതിരെ കേസ്​

കോട്ടയം: യൂട്യൂബ്​ ചാനലിൽ വിവാദപരാമർശങ്ങൾ നടത്തിയ പള്ളി ഇമാമിനെതിരെ കോട്ടയം സൈബർ പൊലീസ്​ കേസെടുത്തു. മലപ്പുറം എടപ്പാൾ കോലളമ്പ് മസ്ജിദ് താഹീദ്​ ഇമാം വസീം അൽ ഹകമിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന്​ കാണിച്ചാണ്​​ കേസെടുത്തിരിക്കുന്നത്​​.

മസ്ജിദ് തൗഷിദ് എന്ന യൂട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് 'മുസ്​ലിമും ആഘോഷങ്ങളും' വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലെ പരാമർ​ശങ്ങൾ മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്ന്​ കാണിച്ച് ഏബിള്‍ ഫ്രാൻസിസ് നൽകിയ പരാതിയിലാണ്​ സൈബർ സെൽ സ്​​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്​പെക്ടർ എം.ജെ. അരുൺ കേസ് രജിസ്റ്റർ ചെയ്ത​ത്​​. 

Tags:    
News Summary - Controversial speech: Case against Imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.