നിതേഷ്
Posted On
date_range Updated On
date_range കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
മംഗളൂറു:പ്രി യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിനി വിഷം അകത്തു ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിക്കമംഗളൂർ സ്വദേശി കെ.നിതേഷ്(25) ആണ് അറസ്റ്റിലായത്. ചിക്കമംഗളൂറിലെ കോളജ് വിദ്യാർഥിനി ദീപ്തി (17)യെ വിഷം അകത്ത് ചെന്ന നിലയിൽ ഈ മാസം 10ന് മംഗളൂറു എ.ജെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.14ന് മരിച്ചു.
ദീപ്തിയുടെ ഡയറിക്കുറിപ്പിൽ നിതേഷുമായുള്ള പ്രണയം,ചതി,ഫോൺ അറ്റൻഡ് ചെയ്യാത്ത പ്രയാസം തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നു.ഇത് കണ്ട രക്ഷിതാക്കൾ സംഭവം നടന്ന കുദ്രെമുഖ് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല.ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്നാണ് പോക്സോ ചുമത്തി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.