Posted On
date_range Updated On
date_range വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു
ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചേലൂർ സ്വദേശി ടെൽസണ്‍ ആണ് കുത്തേറ്റത്. ഇയാളെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറളം സ്വദേശിയായ ഷഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് ജ്യോതിസ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ശല്യം ചെയ്തത്. ഷഹീർ ആണ് ടെൽസനെ കുത്തിയത്. ടെൽസനെ കുത്തി വീഴ്ത്തിയതിന് പിന്നാലെ അക്രമികൾ ബൈക്കിൽ സ്ഥലം വിട്ടെങ്കിലും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും നാട്ടുകാര്‍ ചേർന്ന് ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.