Posted On
date_range Updated On
date_range ബാറിലെ സംഘർഷം: ഒരാൾ പിടിയിൽ
കോട്ടയം: ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന യുവാവിനെ ബിയർ കുപ്പിക്ക് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പനച്ചിക്കാട് പണയിൽ ജിഷ്ണുവിനെയാണ് (27) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചിങ്ങവനത്തെ ബാറിലായിരുന്നു സംഭവം.
ബാറിനുള്ളിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്തർക്കത്തിനിടെ ജിഷ്ണുവും സുഹൃത്തും ചേർന്ന് യുവാവിനെ ആക്രമിക്കുകയും ബിയർ കുപ്പിക്ക് തലക്ക് അടിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയി.
ചിങ്ങവനം, കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ജിഷ്ണുവിനെതിരെയുണ്ട്. ഇയാളുടെ സുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.