ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. ആറാട്ടുപുഴ സ്വദേശി സുധീറിന്‍ ഉടമസ്ഥതിയിലുള്ള ഹോട്ടലിലാണ് അതിക്രമമുണ്ടായത്. പൊലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം വൈകീട്ട് ഹോട്ടലിലെത്തിയ യുവാവ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ, തനിക്ക് ലഭിച്ച ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെട്ടു. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമുണ്ടാക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും ഇയാൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരിയെ മർദിക്കുകയും ഹോട്ടലിലെ കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്തത്.
സംഭവത്തിൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ തിരിച്ചറിയാനായില്ല. സ്ഥാപനത്തിന് 35,000 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത ഹരിപ്പാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.