ചണ്ഡീഗഢ്: തെരുവുനായകൾക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന 25കാരിയെ കാറിടിച്ചുവീഴ്ത്തി. ഇടിച്ചുവീഴ്ത്തിയതിനു ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
തലക്ക് പരിക്കേറ്റ തേജസ്വിത ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഫുട്പാത്തിലെ തെരുവുനായ്ക്കൾക്ക് തേജസ്വിതയും അമ്മ മഞ്ജീദർ സിങ്ങും ഭക്ഷണം നൽകിക്കൊണ്ടിരിക്കെയാണ് കാർ ഇടിച്ചുവീഴ്ത്തിയത്. യുടേൺ എടുത്തു വന്ന എസ്.യു.വി യുവതിയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തേജസ്വിത രക്തത്തിൽ കുളിച്ച് പിടയുന്നത് കണ്ട് അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആർക്കിടെക്ചർ ബിരുദധാരിയായ തേജസ്വിത സിവിൽ സർവീസിന് തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.