വിജയ്
Posted On
date_range Updated On
date_range പീഡന കേസിൽ യുവാവിന് 13 വർഷം കഠിനതടവും പിഴയും
എലപ്പുള്ളി: 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000 രൂപ പിഴയും. പെരുവെമ്പ് തണ്ണിശ്ശേരി സ്വദേശി വിജയിയെയാണ് (26) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരക്ക് നൽകിയില്ലെങ്കിൽ രണ്ടരവർഷം അധികതടവ് അനുഭവിക്കണം. 2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2021ൽ സമാനമായ മറ്റൊരു സംഭവത്തിനും ആലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.