Posted On
date_range Updated On
date_range വിസ വാഗ്ദാനം ചെയ്ത് ഏഴേ മുക്കാൽ ലക്ഷം രൂപ തട്ടിയ യുവാവിനെതിരെ കേസ്
നീലേശ്വരം: മകന് ജപ്പാനിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ഏഴേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ചിറപ്പുറം പട്ടേനയിലെ കെ.വി. ചിത്രയുടെ പരാതിയിൽ തട്ടാച്ചേരിയിലെ ശശികുമാറിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
മകന് ജപ്പാനിൽ ജോലിയുള്ള വിസ നൽകാമെന്നു പറഞ്ഞ് വിവിധ കാലയളവിൽ ഏഴേ മുക്കാൽ ലക്ഷം വാങ്ങുകയായിരുന്നു. പിന്നീട് മകനെ ജപ്പാനിൽ കൊണ്ടുപോയെങ്കിലും ജോലി കിട്ടാതെ തിരിച്ചുവരുകയായിരുന്നു. ഇതിനെതിരെയാണ് ചിത്ര ശശികുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസാണ് കേസെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.