ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ നീക്കങ്ങൾ തകർത്ത് 182 കോടി രൂപ വിലവരുന്ന ഏകദേശം 227.7 കിലോഗ്രാം കപ്റ്റാഗൺ മയക്കുമരുന്ന് പിടികൂടി മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻ.സി.ബി). ഇന്ത്യയിൽ ആദ്യമായാണ് കപ്റ്റാഗൺ പിടികൂടുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്ന ലഹരിമരുന്ന് ശേഖരമാണ് ‘ഓപറേഷൻ റേജ്പിൽ’ എന്ന പേരിട്ട ദൗത്യത്തിലൂടെ പിടിച്ചെടുത്തത്.
വിദേശ പൗരനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് മുക്ത ഇന്ത്യക്കായുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്ന് മയക്കുമരുന്ന് പിടികൂടിയത് പങ്കുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. മധ്യേഷ്യൻ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ വൻതോതിൽ ഡിമാൻഡുള്ള ഈ ലഹരി വസ്തു സംഘടിത ക്രിമിനൽ സംഘങ്ങളുമായും ഭീകര സംഘടനകൾക്കുള്ള ധനസഹായ ശൃംഖലകളുമായും ബന്ധപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.