Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: പ്രതിക്ക് നാലുവർഷം കഠിന തടവ്
മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കമ്പം തത്തപ്പൻകുളം മൂന്നാംതെരുവിൽ ആഷിക് അലിയെയാണ് (26) തൊടുപുഴ എൻ.ഡി.പി.സി കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്.
2015 ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം സെൻറ് മേരീസ് ലത്തീൻ കാത്തോലിക്ക പള്ളിയുടെ കുരിശടിയുടെ സമീപത്തുനിന്ന് 2.150 കിലോ കഞ്ചാവുമായി ആഷിക് അലിയെ കാഞ്ഞിരപ്പള്ളി എക്സൈസ് സംഘം പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.