ബസ് കണ്ടക്ടറെ മർദിച്ച കേസിൽ അറസ്റ്റിലായവർ
ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം; വധശ്രമത്തിന് അഞ്ചുപേര്‍ അറസ്റ്റില്‍
വെള്ളാങ്കല്ലൂര്‍: സാമ്പത്തികത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് ബസ് കണ്ടക്ടര്‍ക്ക് ഏഴംഗ സംഘത്തിന്റെ ക്രൂരമർദനം. കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് വധശ്രമത്തിന് കേസെടുത്തു.
പുത്തന്‍ചിറ സ്വദേശി പാറേക്കാടന്‍ തോംസനാണ് (26) മർദനമേറ്റത്. കേസില്‍ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വിന്‍സന്റ് (30), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂടവീട് സിജോ (35), തുമ്പൂര്‍ സ്വദേശി കൊളങ്ങരപറമ്പില്‍ നവീന്‍ (29), പുത്തന്‍ചിറ സ്വദേശി ചെറാട്ട് ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കല്‍ നിഖില്‍ (34) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രണ്ട് പ്രതികളെ പിടികൂടാനുണ്ട്.
കഴിഞ്ഞ എട്ടിന് രാത്രി പത്തരയോടെ വെള്ളാങ്കല്ലൂര്‍ പമ്പില്‍വെച്ച് തോംസണുമായി സാമ്പത്തികത്തെ ചൊല്ലി നടന്ന തര്‍ക്കമാണ് തുടക്കം. തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരെ കൂടി സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും തോംസണെ ക്രൂരമായി മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തില്‍ സമീപത്തെ ബാറില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് പിടികൂടി. രണ്ടു പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.