Posted On
date_range Updated On
date_range പ്രഭാതനടത്തത്തിനുപോയ വസ്തുക്കച്ചവടക്കാരൻ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറിൽ പ്രഭാത നടത്തത്തിനിടെ വസ്തുക്കച്ചവടക്കാരൻ വെടിയേറ്റ് മരിച്ചു. ഗയ ജില്ലയിൽ ഗാന്താരി ഹിൽ റോഡിലാണ് സംഭവം. ഗാന്താരി നഗർ സ്വദേശി അരുൺ പസ്വാനാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
അക്രമികൾ പസ്വാനുനേരെ നാലു തവണ വെടിയുതിർത്തതായും ഗുരുതരമായി പരിക്കേറ്റ പസ്വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബിസിനസ് എതിരാളികളാണ് കൊലക്ക് പിന്നിലെന്ന് ആരോപിച്ച് പസ്വാന്‍റെ കുടുംബം രംഗത്തെത്തി.
കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പിന്നീട് പാട്‌ന-ഗയ റോഡ് ഉപരോധിക്കുകയും രണ്ട് മണിക്കൂറിലധികം വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.