Posted On
date_range Updated On
date_range പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവ് പീഡിപ്പിച്ചു
ബംഗളൂരു: പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവ് പീഡിപ്പിച്ചു. നഗരത്തിലെ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി ഹെബ്ബഗൊഡിയിലുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു വിദ്യാർഥിനി. ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവാണ് പീഡിപ്പിച്ചതെന്നും ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അഡീഷനൽ പൊലീസ് കമീഷണർ രമൺ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയെ പിടികൂടനായി അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപംനൽകിയതായും എ.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.