13കാരിയെ പീഡിപ്പിച്ചു; 20കാരന് 51 വർഷം കഠിന തടവും പിഴയും
മഞ്ചേരി: 13കാരിയെ പീഡനത്തിനിരയാക്കിയ 20കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) 51 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ ചാലില്‍ ഷാനിലിനെയാണ് ജഡ്ജി കെ.എസ്. വരുണ്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു.
പിഴതുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിർദേശം നല്‍കി. അരീക്കോട് സബ് ഇന്‍സ്‌പെക്ടറായിരുന്ന ആല്‍ബി തോമസ് വര്‍ക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എ. ആദംഖാന്‍, വി. സിജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.