സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും അവരുടെ രണ്ടു മക്കൾക്കും ജീവപര്യന്തം കഠിനതടവ്. ഓൾസെയിന്‍റ്സ് ഈന്തിവിളാകം സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരി സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവരെയാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ ജില്ല കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ പ്രതികൾ എട്ടുവർഷം അധിക കഠിനതടവും അനുഭവിക്കണം. മൂന്നുപേരും ചേർന്ന് 3.5 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 341, 323, 326, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി.

2021 ഒക്ടോബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. വഴിത്തർക്കത്തെ തുടർന്ന് സതീദേവിയും മക്കളും ചേർന്ന് സാബുവിനെ കമ്പിപ്പാരയും ഇടിവളയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 31ന് മരിച്ചു. വലിയതുറ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 43 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

Tags:    
News Summary - Sister and Two Sons Sentenced to Life Imprisonment for Brother's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.