തുതുൽ ഹൽസന
തൊടുപുഴ: പശ്ചിമ ബംഗാളിൽ എട്ടംഗ സംഘം ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാളെ തൊടുപുഴ മുട്ടത്തുനിന്ന് പിടികൂടി. മുർഷിദാബാദ് ദംഗൽ സ്വദേശി തുതുൽ ഹൽസനയെയാണ്(40) തൊടുപുഴ പൊലീസിന്റെ സഹായത്തോടെ ദംഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ എട്ട് പേർ ചേർന്ന് ഒരാളെ കൊല്ലുകയായിരുന്നു. ആറാം പ്രതിയായ തുതുൽ തുടർന്ന് കേരളത്തിലേക്ക് കടന്നു. തൊടുപുഴ ടൗണിൽ താമസിച്ച് മേസ്തിരിപ്പണി ചെയ്ത് വരികയായിരുന്നു. ഇയാൾ ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദംഗൽ എസ്.ഐ അരുപ് കുമാർ സർക്കാറിന്റെ നേതൃത്വത്തിൽ പൊലീസ് ശനിയാഴ്ച തൊടുപുഴയിലെത്തി. എ.എസ്.ഐമാരായ ഷംസുദ്ദീൻ, ദിലീപ് കുമാർ എന്നിവരുടെ സഹായത്തോടെ മുട്ടത്ത് നിന്ന് പ്രതിയെ പിടികൂടി. വൈകീട്ട് തന്നെ കോടതിയിൽ ഹാജരാക്കി പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.