ബസ് കണ്ടക്ടറെ മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തൊടുപുഴ: ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിക്കുഴ ചാത്തംകോട്ട് വീട്ടിൽ അമൽ ജോർജിനെയാണ് (27) തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബു അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.

മുണ്ടേക്കല്ല് പെട്രോൾ പമ്പിൽ വെച്ച് ബസിൽ കയറി പട്ടികവർഗക്കാരനായ കണ്ടക്ടറെയും മറ്റൊരു ജീവനക്കാരനെയും അമൽ ജോർജ് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - beating the bus conductor; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.