ആസിഫ് മുഹമ്മദ്, മുഹമ്മദ് ഷെറിൻ, മുനീർ
പൂനൂർ: എസ്റ്റേറ്റ് മുക്ക് ചിറക്കൽ ഭാഗത്ത് വിവാഹ വീട്ടിലേക്കുള്ള റോഡിൽ നാട്ടുകാർക്കുനേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേർ അറസ്റ്റിൽ.
നല്ലളപ്പാട്ടിൽ മുനീർ (25), തോട്ടുംകര മുഹമ്മദ് ഷെറിൻ (31), പാലക്കണ്ടി ആസിഫ് മുഹമ്മദ് (30) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയോടെ ചിറക്കൽ റോഡിൽ വിവാഹ വീട്ടിലേക്ക് വന്നവർക്കുനേരെ അമിതവേഗതയിൽ വാഹനം ഓടിച്ചു കയറ്റി ഭീതി പരത്തിയത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്.
അക്രമത്തിൽ നാട്ടുകാരായ നിരവധി പേർക്ക് പരിക്കേൽക്കുകയും സഹോദരങ്ങളായ ഷമീർ, ഷുഹൈബ് എന്നിവരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒളിവിൽ പോയ മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.