Posted On
date_range Updated On
date_range പുതുവത്സരാഘോഷത്തിനിടയിൽ ആക്രമണം: പ്രതികൾ പിടിയിൽ
കൊട്ടിയം: പുതുവത്സരാഘോഷത്തിനിടയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ തോട്ടുവിളവീട്ടിൽ മിലൻ (25), കണ്ണനല്ലൂർ നെടുവിളവീട്ടിൽ ഇമാനുവൽ റോച്ച് (24) എന്നിവരാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.
തഴുത്തല വാലിമുക്കിന് സമീപമുള്ള വർക്ഷോപ് ജീവനക്കാരനായ ശ്രീലാലിനെയാണ് ഇവർ ആക്രമിച്ചത്. തഴുത്തലയിലുള്ള സ്ഥാപനത്തിൽ ജീവനക്കാർ പുതുവത്സരാഘോഷം നടത്തവേ മിലൻ അടക്കമുള്ള സംഘമെത്തി വാക്കുതർക്കത്തിലേർപ്പെടുകയും അക്രമം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
പരിക്കേറ്റ ശ്രീലാലിന്‍റെ പരാതിയിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.കൊട്ടിയം എസ്.ഐ സുജിതിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിയാസ്, റനോക്സ്, സി.പി.ഒമാരായ ചന്തു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.