അത്തീഖ് റഹ്മാൻ

അത്തീഖ് റഹ്മാൻ വധം; 11 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ പൂർത്തിയായില്ല

മ​ഞ്ചേ​രി: കു​നി​യി​ൽ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ വ​ധ​ക്കേ​സി​ൽ 11 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​യി​ല്ല. അ​തീ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ധി വ​ന്ന​പ്പോ​ഴും ആ​ദ്യ​കേ​സി​ന്റെ ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 2012 ജ​നു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു കു​നി​യി​ല്‍ ന​ടു​പ്പാ​ട്ടി​ല്‍ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ന് ശേ​ഷം ആ​റു​മാ​സം ക​ഴി​ഞ്ഞാ​ണ് 2012 ജൂ​ണ്‍ 10ന് ​കേ​സി​ലെ പ്ര​തി​ക​ളാ​യി​രു​ന്ന കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​റും സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ക​ലാം ആ​സാ​ദും കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്റെ കേ​സ് ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പ​ട്ടാ​മ്പി പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ അ​ടു​ത്ത​മാ​സം ചു​മ​ത​ല​യേ​ല്‍ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​നു​ശേ​ഷം കേ​സ് ഷെ​ഡ്യൂ​ള്‍ ചെ​യ്യു​മെ​ന്നാ​ണ് അ​ത്തീ​ഖ് റ​ഹ്മാ​ന്റെ കു​ടും​ബ​ത്തി​ന്റെ പ്ര​തീ​ക്ഷ.

ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​സാ​ര ത​ര്‍ക്ക​മാ​ണ് അ​ത്തീ​ഖ് റ​ഹ്മാ​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​റി​നും ആ​സാ​ദി​നും പു​റ​മെ നാ​ല് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. 2012ല്‍ ​മ​ഞ്ചേ​രി സി.​ഐ ദേ​വ​ദാ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​നി​രി​ക്കെ സ്ഥ​ലം മാ​റി​പ്പോ​യി. ഇ​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വൈ​കി.

അ​തീ​ഖി​ന്റെ ഭാ​ര്യ റു​ബീ​ന​യും സ​ഹോ​ദ​ര​ന്‍ ഷ​റ​ഫു​ദ്ദീ​നും മൂ​ന്ന് ത​വ​ണ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ര്‍പ്പി​ച്ച​തോ​ടെ​യാ​ണ് 2015ല്‍ ​കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. ഹൈ​ക്കോ​ട​തി നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ത​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ അ​ഡ്വ. പി.​സി.​നൗ​ഷാ​ദി​നെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ചു. തു​ട​ര്‍ന്നാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. ഇ​നി സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​നു​ണ്ട്.

Tags:    
News Summary - Atiq Rahman murder; Even after 11 years, the trial proceedings have not been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.