ഹൈവേയിലെ കവർച്ചാശ്രമം ഒരു പ്രതി കൂടി പിടിയിൽ

കൊച്ചി:വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിൽ . മലപ്പുറം ഊർങ്ങാട്ടിരി മൈത്രക്കരയിൽ കൂനിമ്മൽ വീട്ടിൽ മുഹമ്മദ് റിൻഷിദ് (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറ് ആയി. ജൂലൈ 8 ന് പുലർച്ചെ ദേശീയ പാതയിൽ കരിയാടാണ് സംഭവം. പൊലീസ് പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹൈവേയിൽ കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം.

അതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലാകുന്നത്.

സി.ഐ കെ.ജെ പീറ്റർ, എസ്.സി.പി.ഒ മാരായ ശ്യാംകുമാർ, റോണി അഗസ്റ്റിൻ, എൽദോസ് എന്നിവരാണ് പോലിസ്‌ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Another suspect arrested for highway robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.