അലുവ അതുൽ വധക്കേസ് പ്രതികളുമായി സംഭവം നടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കരുനാഗപ്പള്ളി: കൊലക്കേസ് പ്രതി അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ പിടിയിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാവിലെ ഏഴോടെ, സംഭവം നടന്ന കരുനാഗപ്പള്ളി പുതിയകാവ് പുതിയ പെട്രോൾ പമ്പിന് സമീപം എത്തിച്ചായിരുന്നു തെളിവെടുപ്പ്.സായുധ പൊലീസിന്റെയും ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യത്തിൽ ശക്തമായ പൊലീസ് സന്നാഹത്തോടെ ആയിരുന്നു പ്രതികളെ സ്ഥലത്തെത്തിച്ചത്.
കരുനാഗപ്പള്ളി എ.സി.പി സി. ജോണിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സ്പെഷൽ ബ്രാഞ്ച് എ.സി.പി ജോസ് ഫിലിപ്, സി.ഐ എസ്.ബി പ്രവീൺ, എസ്.ഐ വേണുഗോപാൽ, സി.പി.ഒ അനിതാ തങ്കച്ചി എന്നീ പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കൃത്യത്തിൽ പങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ വീരപ്പൻഎന്ന അനീർ, കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് എന്ന വിഷ്ണു, കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ മണ്ണെണ്ണ നൗഫൽ എന്ന നൗഫൽ, കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ, പുന്നക്കുളം, കുറവൻ തറ കിഴക്കതിൽ മുഹമ്മദ് തോമ എന്ന ആഷിക്, കുലശേഖരപുരം കൊച്ചുവീട്ടിൽ ശങ്കരാടി എന്ന ഷംനാദ് തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.