രാഗേഷ്

രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വി​വാ​ഹം ക​ഴി​ച്ച് സുഖജീവിതം; ആർ.എസ്.എസ്സുകാരൻ പിടിയിലായത് 22 വ​ർ​ഷ​ത്തിന് ശേഷം

ക​ണ്ണൂ​ർ : സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ മു​ൻ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ബം​ഗ​ളൂ​രു​വി​ൽ വ്യാ​ജ​പേ​രി​ൽ കു​ടും​ബ​സ​മേ​തം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ താ​വ​ക്ക​ര വ​ലി​യ​വ​ള​പ്പ് കാ​വി​ന​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന രാ​ഗേ​ഷാ​ണ് (49) പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സി.​പി.​എം നേ​താ​വാ​യി​രു​ന്ന ക​ക്ക​ട്ടി​ൽ കെ.​പി. ര​വീ​ന്ദ്ര​നെ​യും സി.​പി.​എം അ​നു​ഭാ​വി കൊ​മ്പ്ര പ്ര​ദീ​പ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ക​ണ്ണൂ​ർ സ്വ​ദേ​ശി യോ​ഗാ​ന​ന്ദ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണി​യാ​ൾ.

2004ൽ ​ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ 11ാം പ്ര​തി​യാ​ണ് രാ​ഗേ​ഷ്. 2001ൽ ​കൊ​മ്പ്ര പ്ര​ദീ​പ​നെ ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി വ​ള​പ്പി​ലാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ഒ​ളി​വി​ൽ​പോ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ സാ​ബു എ​ന്ന പേ​രി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ നാ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന വി​വ​രം ല​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള ത​ർ​ബ​ന​ഹ​ള്ളി പ്ര​ദേ​ശ​ത്ത് മ​റ്റൊ​രു​പേ​രി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന വി​വ​രം കി​ട്ടി. കാ​റ്റ​റി​ങ് ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞാ​ൽ അ​ധി​ക​സ​മ​യ​വും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലാ​യി​രു​ന്നു.

ത​ർ​ബ​ന​ഹ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ഗേ​ഷ് താ​മ​സി​ച്ചി​രു​ന്ന വീ​ട് തി​രി​ച്ച​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വീ​ട് വ​ള​ഞ്ഞു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ എ.​സി.​പി വി.​വി. മ​നോ​ജി​ന്റെ​യും ക​ണ്ണൂ​ർ എ.​സി.​പി ആ​സാ​ദി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Kannur Political Murder Case: Ex-RSS Worker Arrested After 22 Years in Bengaluru Under Fake Name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.