Posted On
date_range Updated On
date_range പിതാവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ലീഗ് നേതാവ് മകളെ തട്ടികൊണ്ട് പോയതായി പരാതി
പത്തനാപുരം: പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മകളെ മുസ്ലിം ലീഗ് നേതാവ് തട്ടികൊണ്ട് പോയതായി പരാതി. പത്തനാപുരം ഇടത്തറയിൽ കഴിഞ്ഞ രാത്രി എട്ടോടെയാണ് സംഭവം. ഇടത്തറ സ്വദേശിയായ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിജു വാഹിദ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതായാണ് പരാതി.
മകളെ പിടിച്ചിറക്കുന്നതിനിടെ തടസ്സം പിടിക്കാനെത്തിയ പിതാവിനെ ഷിജു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷിജുവിനെതിരെ വധശ്രമം, തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പത്തനാപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.