Posted On
date_range Updated On
date_range ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു; മദ്യലഹരിയിലായിരുന്ന പിതാവ് നാലു വയസുകാരിയെ കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്ര ലാത്തൂറിൽ ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിന് നാലു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഇയാൾ മദ്യത്തിന് അടിമയാണെന്ന് പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വധശിക്ഷ നൽകണമെന്ന് ഭാര്യ പൊലീസിനോട് ആവശ്യപ്പെട്ടു.
ബാലാജി മദ്യത്തിന് അടിമയായിരുന്നു, ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായിരുന്നു. വഴക്കുകൾ വർധിച്ചതിനെ തുടർന്ന് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. ഉച്ചകഴിഞ്ഞ് മകൾ ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, കോപാകുലനായ ഇയാൾ മകളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.