Posted On
date_range Updated On
date_range പുനലൂരില് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്ത്താവ് അറസ്റ്റില്
കൊല്ലം: പുനലൂരില് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര് താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് ബിബിൻ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമായത്.
ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ബിബിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.