ബാബുരാജ്
Posted On
date_range Updated On
date_range ബൈക്ക് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് ഇരുചക്രവാഹനം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മരക്കാക്കര എടക്കുന്നി ചൂണ്ടയിൽ വീട്ടിൽ സോഡ ബാബു എന്ന ബാബുരാജിനെയാണ് (42) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.
40 കേസുകളിലെ പ്രതിയായ ഇയാൾ വാഹന പരിശോധനക്കിടയിൽ കരുവന്നൂരിൽ വച്ചാണ് പിടിയിലായത്. കഴിഞ്ഞ 26നാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള കേരള മെറ്റൽസ് എന്ന ടൂ വീലർ വർക്ക്ഷോപ്പിന്റെ പരിസരത്ത് നിന്ന് പ്രതി ബൈക്ക് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സി.ഐ. അനീഷ് കരീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എസ്.ഐ. എം.എസ്. ഷാജൻ, ഉദ്യോഗസ്ഥരായ ക്ലീറ്റസ്, സേവ്യർ, സാജു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.