അച്ചു
Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല പിടിച്ചുപറിച്ച തിരുവനന്തപുരം വഞ്ചിയൂർ പാറ്റൂർ സ്വാദേശി അച്ചുവിനെ തിരുവനന്തപുരം റെയിൽവേ പൊലീസ് തന്ത്രപരമായി പിടികൂടി.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയിൽവേ സ്റ്റേഷനിൽവെച്ച് പ്രതി കവർന്നത്.
റെയിൽവേ എസ്.പി ഗോപകുമാറിന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഇതിഹാസ് താഹ, എസ്.ഐ ബിജുകുമാർ, നളിനാക്ഷൻ, സി.പി.ഒമാരായ വിവേക്, ജിതിൻ, സുരേഷ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്വർണക്കടയിൽ വിറ്റ മാല അന്വേഷണസംഘം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.