ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ചെന്നൈ : ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ഉത്തരേന്ത്യൻ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച ശേഷം നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ യുവതി ജനുവരി 31ന് പരാതി നൽകിയിരുന്നു. തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ചെന്നൈയിൽ നിന്നും ദുബായ് വഴി ഈജിപ്തിലേക്ക് കടക്കാൻ നിഷാം ശ്രമിക്കുകയായിരുന്നു. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത നിഷാമിനെ ഹരിയാനയിലേക്കു കൊണ്ടുപോയി.

Tags:    
News Summary - A young man who tried to enter abroad by extorting lakhs from a young woman he met through Instagram was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.