Posted On
date_range Updated On
date_range കാപ്പ ഉത്തരവ് ലംഘിച്ചു; നിരന്തര കുറ്റവാളിയെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂർ പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസിനെയാണ് (34) കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ അടച്ചത്.
റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളോട് ആറു മാസം കാപ്പ നിയമ പ്രകാരം എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫിസിൽ ഹാജരായി ഒപ്പിടണമെന്ന് റേഞ്ച് ഡി.ഐ.ജി ഡോ.എ. ശ്രീനിവാസ് ഉത്തരവിട്ടിരുന്നു.ഇത് ലംഘിച്ചതിനെ തുടർന്നാണ് മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കാപ്പ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് ജയിലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.