നി​തി​ൻ മോ​ഹ​ൻ

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് മർദനം; പ്രതി പിടിയിൽ

പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചുതകർത്ത കേസിൽ പത്തനംതിട്ട കൊടുന്തറ സ്വദേശി വെയർഹൗസിന് സമീപം നിഷാഭവനം വീട്ടിൽ നിതിൻ മോഹനനെ (39) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് 3.30ന് പത്തനംതിട്ടയിൽനിന്നും ഓമല്ലൂർ ഭാഗത്തേക്ക് പ്രതി ഓടിച്ചുപോവുകയായിരുന്ന സ്കൂട്ടറിന് കാർ യാത്രക്കാരൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ഓമല്ലൂർ അമ്പലം ജംഗ്ഷനിൽവെച്ച് കാറിനു മുന്നിൽ സ്കൂട്ടർ നിർത്തി കാർ തടഞ്ഞുനിർത്തുകയും കാർ ഓടിച്ചിരുന്ന ഓമല്ലൂർ പ്രക്കാനം സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ വിജയകുമാർ (49)നെ മർദിക്കുകയുമായിരുന്നു. താക്കോൽ കൂട്ടം കൊണ്ടുള്ള ആക്രമണത്തിൽ വിജയകുമാറിന്റെ മൂക്കിന് പൊട്ടലുണ്ടായി.

പ്രതി തലപിടിച്ച് കാറിന്റെ ബോണറ്റിൽ ഇടിപ്പിച്ചതുമൂലം കാറിനും കേടുപാടുകൾ സംഭവിച്ചു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് അബ്രഹാമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man Arrested for Assaulting Scooter Rider Over Not Giving Way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.