ഷൈജു
കായംകുളം: ദേവികുളങ്ങരയിലും പരിസരത്തുമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. കൃഷ്ണപുരം ശാസ്താവിന്റെയ്യത്ത് ഷൈജുവാണ് (32) അറസ്റ്റിലായത്. 30 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു.
തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ദേവികുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇയാളെ എക്സൈസ് സംഘം വളഞ്ഞു പിടികൂടിയത്. കുറച്ചുനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിപണനം.
ഒരു മാസം മുമ്പ് ഇയാൾ എക്സൈസ് ഇന്റലിജൻസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയെങ്കിലും ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ്, പ്രിവന്റിവ് ഓഫിസർ എം. റെനി, ഗ്രേഡ് ഓഫിസർമാരായ വി.കെ. രാജേഷ് കുമാർ, ടി. ജിയേഷ്, എം.വി. ആര്യദേവി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.