സി​റാ​ജു​ദ്ദീ​ൻ

രാസലഹരിയുമായി യുവാവ് പിടിയിൽ

മ​ര​ട്: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൈ​ക്കൂ​ട​ത്ത് നി​ന്ന് രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വി​നെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. തൈ​ക്കൂ​ടം ക​നാ​ൽ റോ​ഡി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം തി​രു​വാ​ലി കൊ​ട്ടാ​ര കു​പ്പാ​ത് വീ​ട്ടി​ൽ സി​റാ​ജു​ദ്ദീ​ൻ (31) ആ​ണ് 25.360 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

തൈ​ക്കൂ​ട​ത്ത് 24 മ​ണി​ക്കൂ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന പ്ര​തി ക​ട​യു​ടെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം ചെ​യ്യു​ന്ന​താ​യി പൊ​ലീ​സി​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ സെ​ക്ക​ൻ​ഡ് സെ​യി​ൽ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന പ്ര​തി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം വാ​ങ്ങി കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മ​റ​വി​ലാ​ണ് രാ​സ​ല​ഹ​രി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. ഡി.​സി.​പി​മാ​രാ​യ അ​ശ്വ​തി ജി​ജി, അ​രു​ൺ കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth Arrested With Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.