Posted On
date_range Updated On
date_range നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരന്തര കുറ്റവാളിയായ മലയാറ്റൂർ കാടപ്പാറ തോട്ടങ്കര വീട്ടിൽ ബോബിയെ (39) കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ് ഉത്തരവ് പുറപ്പെടുവിച്ചത്.
കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കൊലപാതക ശ്രമക്കേസിന്റെ വിചാരണയിൽ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞാൽ പരാതിക്കാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെത്തുടര്‍ന്നാണ് നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.