ബിജുകുമാർ
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം ഹൗസിങ് ബോർഡ് കോളനിയിൽ പൊട്ടൻ ബിജു എന്ന ബിജു കുമാർ (44)നെയാണ് ആര്യനാട് എക്സൈസ് പിടികൂടിയത്. 1.600 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി ചില്ലറയായി വിൽക്കാൻ കരുതിയിരുന്ന ഇലക്ട്രിക്കൽ ത്രാസ്, വിൽപനയിലൂടെ ലഭിച്ച 3300 രൂപ എന്നിവ പിടിച്ചെടുത്തു. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശ്യാംകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.
അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.വിജയകുമാർ, പ്രിവന്റിവ് ഓഫിസർ എൻ. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എസ്. സൂരജ്, വി.എസ്. സുജിത്, ജി.ആർ. ശ്രീകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ അശ്വതി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.