എട്ട് മാസത്തിനിടെ കരിപ്പൂരിൽ 52 സ്വർണക്കടത്ത് കേസ്; 23 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് എട്ടു മാസത്തിനിടെ പൊലീസ് രജിസ്റ്റർ ചെയ്തത് 52 സ്വർണക്കടത്ത് കേസുകൾ. 23 കോടിയോളം രൂപയുടെ സ്വർണമാണ് പൊലീസ് മാത്രം കരിപ്പൂർ പരിസരത്തു നിന്ന് പിടിച്ചത്. കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ സഹായകേന്ദ്രം തുറന്നതിന് ശേഷമാണ് പൊലീസ് നടപടികൾ ഊർജിതമായത്.

42 കിലോയിലധികം സ്വർണമാണ് ഈ കാലയളവിൽ പിടിച്ചെടുത്തത്. വിമാനത്താവളം കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടു പോകലും അക്രമങ്ങളും വർധിച്ചതോടെയാണ് സഹായ കേന്ദ്രം തുറന്നത്.

ടെർമിനലിന് പുറത്തും പാർക്കിങ് ഭാഗങ്ങളിലും നിരീക്ഷണം കർശനമാക്കി സംശയമുള്ളവരെ പരിശോധിച്ചാണ് തുടക്കത്തിൽ സ്വർണം പിടികൂടിയിരുന്നത്. ഇപ്പോൾ പൊലീസിനും സ്വർണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ലഭിക്കുന്നുണ്ട്.

Tags:    
News Summary - 52 cases of gold smuggling in Karipur Airport in eight months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.