Posted On
date_range Updated On
date_range യുവാവിന്റെ കൊല: മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു: ഗുരുവായനക്കെരെക്ക് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിലെ പെർണെ നിവാസി യതീഷ് ഗൗഡയാണ് (32) കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്കിലെ മിത്തബഗിലു സ്വദേശി യു. യശോധര (35), കടബയിലെ ചാർവാക സ്വദേശി സി. മോഹൻ (30), പടങ്ങാടി സ്വദേശി സി. ഇബ്രാഹിം (54) എന്നിവരാണ് പ്രതികൾ.
യതീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ആലടികൊട്ടിഗെയിലെ ശ്രീദേവി കോംപ്ലക്‌സിന്റെ പരിസരത്ത് കണ്ടെത്തിയത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനിടെ, പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിന്റെ തെളിവുകൾ ദൃശ്യങ്ങളിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.