തിരുവനന്തപുരം: കഞ്ചാവുമായി ഐ.ടി കമ്പനി മാനേജർ പിടിയിൽ. ഹരിയാന സ്വദേശിയായ വിശാലാണ് (26) കഞ്ചാവുമായി ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ഫ്ലാറ്റിൽനിന്ന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 70 ചെടികളടങ്ങിയ കഞ്ചാവ് തോട്ടം തന്നെയാണ് പൊലീസ് കണ്ടെത്തിയത്. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവരീതിയിലാണ് ഐ.ടി കമ്പനി മാനേജർ കഞ്ചാവ് വളർത്തുന്നതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ഒന്നരലക്ഷം രൂപ മാസശമ്പളമുണ്ട്. ഇത് വിൽപ്പനക്കല്ലെന്നും തനിക്ക് ഉപയോഗിക്കുന്നതിനാണെന്നും ഐ.ടി ജോലികളിലെ തിരക്ക് കഴിഞ്ഞ ശേഷമാണ് ഫ്ലാറ്റിൽ കൃഷി നടത്തിയത്.
പുറത്തുനിന്ന് ചെടിച്ചട്ടികള്‍ വാങ്ങി അതിൽ കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിത്. മൂപ്പെത്താത്ത ചെടികള്‍ ചട്‌നിയുണ്ടാക്കാനും പാലില്‍ അരച്ചു ചേര്‍ത്ത് കുടിക്കാനുമാണ് വിശാല്‍ ഉപയോഗിച്ചിരുന്നത്. മൂപ്പേറിയ ചെടികള്‍ ഉപയോഗിക്കാറില്ലെന്നും തിരച്ചിലിനെത്തിയ പൊലീസിനോടു വിശാല്‍ പറഞ്ഞു. കൃഷി ചെയ്ത് വിളവെടുക്കുന്ന കഞ്ചാവ് മുഴുവന്‍ വിശാല്‍ തന്നെ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്.
പുറത്തുവിറ്റ് കാശാക്കാനൊന്നും ഇയാള്‍ മുതിര്‍ന്നിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റില്‍നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഹരിയാനയിലും മറ്റും കഞ്ചാവിന്റെ ഉപയോഗം സര്‍വസാധാരണമാണെന്നും കേരളത്തില്‍ ഇത്രത്തോളം പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നുമാണ് വിശാല്‍ പൊലീസിനോടു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.