സ്ക്രാപ്പ് മറയാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച 3000 കിലോ പിച്ചള പിടികൂടി

പാലക്കാട്: സ്റ്റീൽ സ്ക്രാപ്പ് മറയാക്കി ലോറിയിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 3000 കിലോ പിച്ചള ജി.എസ്.ടി ഇന്‍റലിജൻസ് പിടികൂടി. എറണാകുളത്തുനിന്നും നികുതി വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന പിച്ചളയാണ് വടക്കഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

കിലോക്ക് 450 മുതൽ 500 രൂപവരെയുള്ള വിലയുള്ള പിച്ചളയുടെ മുഴുവൻ വിലയും (ഒമ്പത് ലക്ഷംരൂപ) ഉടമകൾ ട്രഷറിയിൽ അടച്ചതിനെതുടർന്ന് ലോഡ് വിട്ടുകൊടുത്തു.

പരിശോധനക്ക് ജി.എസ്.ടി ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണർ എൻ. ഹരിദാസ്, സ്റ്റേറ്റ് ടാക്സ് ഓഫിസർ ആർ. സത്യൻ, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ആർ. സജി, എം.ഡി. രാജേഷ് കുമാർ, പി.എച്ച്. ശിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - 3000 kg brass that was tried to be smuggled was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.